ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി കുൽദീപും അശ്വിനും; 218 റൺസിന് ഓൾ ഔട്ട്

eng

ധരംശാല ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 218 റൺസിന് പുറത്തായി. 57.4 ഓവർ മാത്രമാണ് അവർക്ക് പിടിച്ചുനിൽക്കാനായത്. സ്പിന്നർമാരാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിൻ നാല് വിക്കറ്റുകൾ പിഴുതു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നർമാരാണ്

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. സ്‌കോർ 64ൽ നിൽക്കെയാണ് അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 27 റൺസെടുത്ത ബെൻ ഡക്കറ്റിനെ കുൽദീപ് പുറത്താക്കി.  ഒപി പോപ് 11 റൺസിന് മടങ്ങി. മറുവശത്ത് തകർത്തടിച്ചു കൊണ്ടിരുന്ന സാക്ക് ക്രൗളി 79 റൺസെടുത്ത് മടങ്ങി

ജോ റൂട്ട് 26 റൺസിനും നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിർസ്‌റ്റോ 29 റൺസിനും വീണു. നായകൻ ബെൻ സ്‌റ്റോക്‌സ് പൂജ്യത്തിന് പുറത്തായി. ബെൻ ഫോക്്‌സ് 24 റൺസെടുത്തു.
 

Share this story