മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം ലയണൽ മെസിക്ക്; നേട്ടം സ്വന്തമാക്കുന്നത് രണ്ടാം തവണ
May 9, 2023, 08:28 IST

കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം ലയണൽ മെസിക്ക്. ഇത് രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ഫുട്‌ബോൾ ടീം ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
നേരത്തെ 2020ലാണ് മെസി ലോറസ് പുരസ്‌കാരം നേടിയത്. ഏതെങ്കിലുമൊരു താരം രണ്ട് തവണ ലോറസ് പുരസ്‌കാരം നേടുന്നത് ഇതാദ്യമാണ്. ഫ്രഞ്ച് ഫുട്‌ബോൾ താരം എംബാപെ, ടെന്നീസ് താരം റാഫേൽ നദാൽ തുടങ്ങിയവരെ പിന്തള്ളിയാണ് ഇത്തവണ മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്