വരിഞ്ഞുമുറുക്കി സ്പിന്നർമാർ; ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകൾ വീണു

aswin

ഡൽഹി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു റൺസിന്റെ ലീഡുമായി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. അശ്വിനും ജഡേജയും ചേർന്നാണ് ഓസീസ് നിരയിൽ നാശം വിതയ്ക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിലാണ്

ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. 34 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടമാകുകയായിരുന്നു. 43 റൺസെടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കി അശ്വിനാണ് മൂന്നാം ദിനം വിക്കറ്റ് വേട്ട ആരംഭിച്ചത്

9 റൺസെടുത്ത സ്മിത്തിനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുരുക്കി. 35 റൺസെടുത്ത ലാബുഷെയ്‌നെ ജഡേജ ക്ലീൻ ബൗൾഡ് ചെയ്തപ്പോൾ 2 റൺസെടുത്ത റെൻഷോയെ അശ്വിനും പുറത്താക്കി. ഹാൻഡ്‌സ്‌കോംപ് പൂജ്യത്തിന് വീണു. അശ്വിനും ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്ക് നിലവിൽ 96 റൺസിന്റെ ലീഡാണുള്ളത്. 

Share this story