തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

kerala

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സൗരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. സൗരാഷ്ട്രക്ക് വേണ്ടി ജേ ഗോഹിൽ അർധ സെഞ്ച്വറി നേടി

63 റൺസുമായി ജേ ഗോഹിലും ഒരു റൺസുമായി ഗജ്ജർ സമ്മറുമാണ് ക്രീസിൽ. ഹർവിക് ദേശായി 0, ചിരാഗ് ജാനി 5, എവി വാസവദ 0, പ്രേരക് മങ്കാദ് 13, അൻഷ് ദേശായി 1 എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രക്ക് നഷ്ടമായത്. എം ഡി നിധീഷാണ് അഞ്ച് വിക്കറ്റും സ്വന്തമാക്കിയത്

റൺസ് എടുക്കും മുമ്പ് തന്നെ സൗരാഷ്ട്രക്ക് ഓപണർ ഹർവിക് ദേശായിയെ നഷ്ടമായിരുന്നു. പിന്നാലെ ചിരാഗും എ വി വാസവദും വീണു. ഇതോടെ സൗരാഷ്ട്ര 7ന് 3 വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ജേ ഗോഹിലും പ്രേരക് മങ്കാദും ചേർന്നാണ് സ്‌കോർ 50 കടത്തിയത്

സ്‌കോർ 76ൽ നിൽക്കെ പ്രേരകിനെയും നിധീഷ് മടക്കി. പിന്നാലെ ക്രീസിലെത്തിയ അൻഷ് ഗോസായിയും പുറത്തായതോടെ സൗരാഷ്ട്ര 5ന് 84 എന്ന നിലയിലായി.
 

Tags

Share this story