നവംബറിൽ മെസിയും അർജന്റീനയും കേരളത്തിൽ വരില്ല; ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസമെന്ന് സ്‌പോൺസർമാർ

messi

നവംബറിൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്‌പോൺസർമാർ. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചയിൽ ധാരണയായെന്ന് സ്‌പോൺസർ ആന്റോ അഗസ്റ്റിൻ പറയുന്നു

ഫേസ്ബുക്ക് വഴിയാണ് ആന്റോ അഗസ്റ്റിൻ ഇക്കാര്യം അറിയിച്ചത്. മെസി കേരളത്തിൽ കളിക്കുന്നത് ഉടനുണ്ടാകുമെന്നും പ്രഖ്യാപനം ഉടൻ നടത്തുമെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു. നവംബറിൽ അർജന്റീന ടീം സ്‌പെയിനിൽ പരിശീലനത്തിന് പോകുമെന്ന് എഎഫ്എ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്‌പോൺസർ ഇക്കാര്യം അറിയിച്ചത്

നവംബറിൽ അംഗോളയുമായാണ് അർജന്റീനയുടെ സൗഹൃദ മത്സരം. ടൂറിലെ ഏക സൗഹൃദ മത്സരവും അംഗോളയുമായിട്ടാണെന്ന് എഎഫ്എ അറിയിച്ചിരുന്നു. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്നായിരുന്നു നേരത്തെ സ്‌പോൺസർമാർ അറിയിച്ചിരുന്നത്.
 

Tags

Share this story