ഫിഫയ്ക്ക് 'ബെസ്റ്റ്' മെസി; എമിലിയാനോ മാര്‍ട്ടിനസ് മികച്ച ഗോള്‍കീപ്പര്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ‘ഫിഫ ദ് ബെസ്റ്റ്’ പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്.
ബാര്‍സിലോന താരം അലക്‌സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ താരം. തുടര്‍ച്ചയായ രണ്ടാംതവണയാണ് അലക്‌സിയ പ്യൂട്ടയാസ് ഈ നേട്ടം സ്വന്തമാക്കുന്നത്.
അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ മേരി എര്‍പ്‌സ് സ്വന്തമാക്കി
മികച്ച പുരുഷ ടീം കോച്ചായി അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോനിയും, വനിതാ ടീം കോച്ചായി ഇംഗ്ലണ്ടിന്റെ സറീന വീഗ്മാനും തിരഞ്ഞെടുക്കപ്പെട്ടു.
What a night! 😍
— FIFA (@FIFAcom) February 27, 2023
Congratulations to all the winners at this year's #TheBest FIFA Football Awards 🏆
Find out who won in each category at the awards ceremony in Paris: