ചരിത്രം കുറിച്ച് മെസ്സി; ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ! ഓസ്ട്രിയക്കെതിരെ അർജന്റീന മുന്നിൽ

Messi

ഡാളസ് (ടെക്സസ്): 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയക്കെതിരെ അർജന്റീന ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് മുന്നിൽ. മത്സരത്തിന്റെ 38-ാം മിനിറ്റിൽ നായകൻ ലയണൽ മെസ്സി നേടിയ ഗോളിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലീഡ് എടുത്തത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന സർവകാല റെക്കോർഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം.

​മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മെസ്സിക്ക് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 38-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ മികച്ചൊരു അസിസ്റ്റിൽ നിന്ന് തകർപ്പൻ ഫിനിഷിംഗിലൂടെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ റെക്കോർഡാണ് 17-ാം ലോകകപ്പ് ഗോളോടെ മെസ്സി മറികടന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 1-0 ന് മുന്നിലാണ്. 

Tags

Share this story