ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിക്ക് കൊവിഡ്

ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിക്ക് കൊവിഡ്

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിക്ക് കൊവിഡ്. ശ്രീലങ്കൻ പര്യടനത്തിന് മുമ്പായി നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കയിൽ എത്തിയ ശേഷമായിരുന്നു പരിശോധന. മറ്റ് താരങ്ങൾക്ക് പരിശോധനാ ഫലം നെഗറ്റീവാണ്

പത്ത് ദിവസം ഐസോലേഷനിൽ തുടരാനാണ് മൊയിൻ അലിക്ക് നൽകിയിരിക്കുന്ന നിർദേശം. മൊയിൻ അലിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന താരങ്ങൾ മറ്റ് ടീം അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കും. ജനുവരി 14നാണ് ലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

Share this story