മുംബൈ ഇന്ത്യൻസ് താരം അർജുൻ തെൻഡുൽക്കർക്ക് നായയുടെ കടിയേറ്റു
May 16, 2023, 15:42 IST

മുംബൈ ഇന്ത്യൻസ് താരവും സച്ചിൻ തെൻഡുൽക്കറുടെ മകനുമായ അർജുൻ തെൻഡുൽക്കർക്ക് നായയുടെ കടിയേറ്റു. വലം കൈയിലാണ് കടിയേറ്റത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വഴിയാണ് അർജുൻ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന് സാരമായ പരിക്കില്ലെന്നാണ് സൂചന.
ഇന്ന് ലക്‌നൗവുമായി നടക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അർജുന്റെ വെളിപ്പെടുത്തൽ. ലക്‌നൗ താരം യുധ് വീർ സിംഗുമായി സംസാരിക്കുകയായിരുന്നു അർജുൻ. എന്തൊക്കെയാണ് സ്ഥിതിയെന്ന യുധിന്റെ ചോദ്യത്തിന് കഴിഞ്ഞ ദിവസം ഒരു നായയുടെ കടിയേറ്റു എന്നായിരുന്നു അർജുൻ പറഞ്ഞത്. പരുക്കേറ്റ കൈയും താരം കാണിച്ച് കൊടുക്കുന്നുണ്ട്. ലക്‌നൗ സൂപ്പർ ജയന്റ്‌സ് ആണ് വീഡിയോ പുറത്തുവിട്ടത്.
Mumbai se aaya humara dost. 🤝💙 pic.twitter.com/6DlwSRKsNt
— Lucknow Super Giants (@LucknowIPL) May 15, 2023