ചെന്നൈയെ നയിക്കാൻ ഇനി ധോണിയില്ല; ഫോട്ടോ ഷൂട്ടിൽ സർപ്രൈസ് പുറത്തുവിട്ട് ടീം

dhoni

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ ഇത്തവണ എംഎസ് ധോണിയില്ല. പകരം യുവതാരം റുതുരാജ് ഗെയ്ക്ക് വാദാണ് ഈ സീസണിൽ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിൽ കാൽമുട്ടിലെ പരുക്ക് വലച്ചിട്ടും ചെന്നൈയെ നയിച്ച് കിരീടത്തിലേക്ക് എത്തിച്ചതിന് ശേഷമാണ് ധോണി നായക സ്ഥാനം കൈമാറുന്നത്. 

ഇത്തവണയും തല തന്നെ ടീമിനെ നയിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് മുന്നിലാണ് അപ്രതീക്ഷിത തീരുമാനം ടീം അറിയിച്ചിരിക്കുന്നത്. ഇന്ന് ചെന്നൈയിൽ നടന്ന ടീം ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റനായി ഗെയ്ക്ക് വാദിനെ അവതരിപ്പിച്ചിരിക്കുന്നത്.


2010, 2011, 2018, 2021, 2023 സീസണുകളിൽ ചെന്നൈയെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. നേരത്തെ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമയെയും മാറ്റിയിരുന്നു. ഹാർദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്. ഇതോടെ നായകൻമാരായി ധോണിയോ, കോഹ്ലിയോ രോഹിതോ ഇല്ലാത്ത ആദ്യ ഐപിഎൽ കൂടിയാണ് ഇത്തവണ നടക്കാൻ പോകുന്നത്.
 

Share this story