ഉത്തേജക വിരുദ്ധ പരിശോധനക്ക് തയ്യാറായില്ല; ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് സസ്‌പെൻഷൻ

punia

ഒളിംപിക്‌സ് മെഡൽ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെൻഷൻ. ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് താരത്തിനെതിരെ നടപടിയെടുത്തത്.

സസ്‌പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്‌റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. 

ഇതിന്റെ ദേഷ്യത്തിൽ പരിശോധനയിൽ പങ്കെടുക്കാതെ താരം തിരിച്ചുപോകുകയായിരുന്നു. അതേസമയം ബജ്‌റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്.

Share this story