ഇനി അടുത്ത സീസണിൽ നോക്കാം; ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ

ഐപിഎൽ 2024 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്തുവിട്ടതോടെയാണ് മുംബൈയുടെ വിദൂരമായ പ്രതീക്ഷകൾ തകർന്നത്. നിലവിൽ 8 പോയിന്റ് മാത്രമാണ് മുംബൈക്കുള്ളത്

ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിൽ രണ്ടിലും ജയിച്ചാലും 12 പോയിന്റ് മാത്രമേ മുംബൈക്കുണ്ടാകു. എന്നാലും പ്ലേ ഓഫ് കാണാതെ പുറത്താകും. 16 പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും തന്നെ പോയിന്റുള്ള രാജസ്ഥാൻ രണ്ടാം സ്ഥാനത്തും 14 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തുമുണ്ട്. 

12 വീതം പോയിന്റുള്ള ചെന്നൈ, ഡൽഹി, ലക്‌നൗ എന്നീ ടീമുകൾ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുണ്ട്. ഡൽഹി-ലക്‌നൗ മത്സരത്തിൽ ഏത് ടീം ജയിച്ചാലും 14 പോയിന്റാകും. മഴ മൂലം കളി ഉപേക്ഷിച്ചാലും ഓരോ വീതം പോയിന്റ് ലബിക്കുമ്പോഴും 13 പോയിന്റ് കിട്ടും. അങ്ങനെ വന്നാലും മുംബൈക്ക് മുകളിൽ ഇതിലേത് ടീമും കയറും. 

ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ഈ സീസണിൽ ഇറങ്ങിയ മുംബൈക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. ടീമിലെ ഒത്തൊരുമയില്ലായ്മയും ഹാർദികിന്റെയും രോഹിതിന്റെയുമൊക്കെ മോശം പ്രകടനവും ടീമിനെ കാര്യമായി ബാധിച്ചു.
 

Share this story