ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിലൊന്ന്; ജയ്‌സ്വാളിന് കിംഗ് കോഹ്ലിയുടെ പ്രശംസ

kohli

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ അതിവേഗ ഫിഫ്റ്റിയടക്കം തകർപ്പൻ ബാറ്റിംഗ് കാഴ്ച വെച്ച രാജസ്ഥാൻ റോയൽസ് ഓപണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് വിരാട് കോഹ്ലി. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 13 പന്തിൽ യശസ്വി അർധ സെഞ്ച്വറി തികച്ചിരുന്നു. ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയും ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുമാണിത്

47 പന്തിൽ അഞ്ച് സിക്‌സും 13 ബൗണ്ടറിയും സഹിതം 98 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. താരത്തിന്റെ പ്രകടനത്തെ ഇൻസ്റ്റഗ്രാമിലൂടെയാണ് കോഹ്ലി പുകഴ്ത്തിയത്. കൊള്ളാം, അടുത്തിടെ ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിലൊന്ന്. എന്തൊരു പ്രതിഭയാണ് യശസ്വി ജയ്‌സ്വാൾ എന്നായിരുന്നു കോഹ്ലിയുടെ വാക്കുകൾ


 

Share this story