മാഗ്നസ് കാൾസണെ അട്ടിമറിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ മുന്നിൽ

pragnananda

ചെസ് ഇതിഹാസ താരം മാഗ്നസ് കാൾസണെ അട്ടിമറിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസിക്കൽ ഫോർമാറ്റിൽ പ്രഗ്നാനന്ദ കാൾസണെ തോൽപ്പിക്കുന്നത്

മുമ്പ് റാപിഡ് ഫോർമാറ്റുകളിൽ കാൾസണെ പരാജയപ്പെടുത്തിയിട്ടുണ്ട്. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. 5.5 പോയിന്റുമായി പ്രഗ്നാനന്ദ ടൂർണമെന്റിൽ മുന്നിലെത്തി

ഒന്നാം സ്ഥാനത്തായി മത്സരം ആരംഭിച്ച കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് വീണു. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയാണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്.
 

Share this story