സമ്മർദങ്ങളെ അവസരങ്ങളായാണ് കണ്ടത്; ആരാധകരുടെ പിന്തുണയില്‍ വലിയ സന്തോഷം: സഞ്ജു സാംസൺ

sanju samson

സമ്മർദങ്ങളെ അവസരങ്ങളായാണ് ഏഷ്യാ കപ്പിൽ താൻ കണ്ടതെന്ന് സഞ്ജു സാംസൺ. സമ്മർദങ്ങളെ അതിജീവിക്കാനായാണ് പരിശീലിക്കുന്നത്. ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരുന്നു. ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു

ഷാർജ സക്‌സസ് പോയിന്റ് കോളേജിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനം. ഫൈനലിലെ റോൾ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റിയൂഡാണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി

ഏഷ്യാ കപ്പിൽ ആരാധകർ നൽകിയ പിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും ഏഷ്യാ കപ്പിൽ നന്നായി കളിക്കാൻ കഴിഞ്ഞെന്നാണ് വിശ്വാസമെന്നും സഞ്ജു പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ ഇടം കിട്ടിയാൽ സന്തോഷമെന്നും സഞ്ജു പ്രതികരിച്ചു.
 

Tags

Share this story