മൂന്നാം ടെസ്റ്റ് 15 മുതൽ; രാജ്‌കോട്ടിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് 14ന് മാറ്റും

rajkot

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മാറുന്നു. ഈ മാസം 14 മുതൽ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലാകും സ്റ്റേഡിയം അറിയപ്പെടുക. ബിസിസിഐ മുൻ സെക്രട്ടറിയാണ് നിരഞ്ജൻ ഷാ. ഐപിഎൽ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു

ഫെബ്രുവരി 15നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്. 1960 മുതൽ 70 വരെയുള്ള കാലത്ത് സൗരാഷ്ട്രയുടെ താരമായിരുന്നു നിരഞ്ജൻ ഷാ. 40 വർഷക്കാലം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. 

അടുത്ത കാലത്ത് അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേരും മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് നിലവിൽ ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 1.32 ലക്ഷം പേർക്ക് ഇരിക്കാവുന്ന നരേന്ദ്രമോദി സ്‌റ്റേഡിയം ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം കൂടിയാണ്.
 

Share this story