അർധ സെഞ്ച്വറിയുമായി സഞ്ജു പൊരുതുന്നു; കേരളത്തിന് ജയിക്കാൻ 109 റൺസ് കൂടി വേണം
Dec 27, 2019, 12:23 IST
രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ 268 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് രണ്ടാമിന്നിംഗ്സിലും ബാറ്റിംഗ് തകർച്ച. മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലാണ്.
79 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 75 റൺസുമായി ക്രീസിൽ തുടരുന്ന സഞ്ജു സാംസണിലാണ് കേരളത്തിന്റെ പ്രതീക്ഷ. 5 റൺസുമായി പൊന്നം രാഹുലാണ് മറുവശത്തുള്ളത്. 5 വിക്കറ്റുകൾ ബാക്കി നിൽക്കെ കേരളത്തിന് ജയിക്കാൻ ഇനി 109 റൺസ് കൂടി ആവശ്യമാണ്.
തകർച്ചയോടെയാണ് രണ്ടാമിന്നിംഗ്സും കേരളം ആരംഭിച്ചത്. 74 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ കേരളത്തിന് നഷ്ടപ്പെട്ടു. വിഷ്ണു വിനോദ് 23, റൺസിനും ജലജ് സക്സേന 29 റൺസിനും പുറത്തായി. മോനിഷ്, ഉത്തപ്പ എന്നിവർ ഏഴ് റൺസിന് വീണു. സച്ചിൻ ബേബി 11 റൺസിനും പുറത്തായി.