രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്ര-കേരള മത്സരം സമനിലയിൽ അവസാനിച്ചു

kerala

രഞ്ജി ട്രോഫിയിൽ കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടാമിന്നിംഗ്‌സിൽ മഹാരാഷ്ട്ര 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഒന്നാമിന്നിംഗ്‌സിൽ മഹാരാഷ്ട്ര 239 റൺസിന് പുറത്തായിരുന്നു. കേരളം ഒന്നാമിന്നിംഗ്‌സിൽ 219 റൺസാണ് നേടിയത്

20 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ മഹാരാഷ്ട്രയ്ക്ക് 3 പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്റ് സ്വന്തമാക്കാനായി. വിക്കറ്റ് പോകാതെ 51 റൺസ് എന്ന നിലയിലാണ് ഇന്ന് മഹാരാഷ്ട്ര മത്സരം പുനരാരംഭിച്ചത്. 34 റൺസെടുത്ത ആർഷിൻ കുൽക്കർണിയാണ് ആദ്യം പുറത്തായത്. 

അർധ സെഞ്ച്വറി നേടിയ പൃഥ്വി ഷാ 75 റൺസിന് മടങ്ങി. തുടർന്ന് വന്ന റിതുരാജ് ഗെയ്ക്ക് വാദും സിദ്ദേഷ് വീറും ചേർന്ന് സ്‌കോർ പതിയെ മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ 224 റൺസ് എടുത്ത് നിൽക്കെ മത്സരം സമനിലയിൽ പിരിയാൻ ഇരു ക്യാപ്റ്റൻമാരും സമ്മതിക്കുകയായിരുന്നു റിതുരാജും സിദ്ദേഷും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു
 

Tags

Share this story