ബയേണിനെ തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ; എതിരാളികൾ ബൊറൂസിയ ഡോർട്ട്മുണ്ട്

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിനെ 2-1ന് പരാജയപ്പെടുത്തിയാണ് റയൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ഇരു പാദങ്ങളിലുമായി 4-3ന്റെ ജയമാണ് റയൽ സ്വന്തമാക്കിയത്

രണ്ടാം പാദ സെമിയിൽ അവസാന നിമിഷം നേടിയ ഗോളിലൂടെയാണ് റയൽ കലാശപ്പോരിലേക്ക് കടന്നത്. മത്സരത്തിന്റെ 68ാം മിനിറ്റിൽ ബയേണാണ് മുന്നിലെത്തിയത്. എന്നാൽ 88, 91 മിനിറ്റുകളിൽ ഹോസേലുവിന്റെ ഗോളുകളിൽ റയൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു

ഫൈനലിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടാണ് റയലിന്റെ എതിരാളികൾ. ജൂൺ 2ന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. കഴിഞ്ഞ ദിവസം പി എസ് ജിയെ തകർത്താണ് ഡോർട്ട്മുണ്ട് ഫൈനലിൽ കയറിയത്.
 

Share this story