വീണ്ടും പരുക്ക്; നെയ്മറിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും

neymar

പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരുക്കിനെ തുടർന്ന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. വലത് കണങ്കാലിന് ശസ്ത്രക്രിയ നടക്കുന്നതിനാൽ നാല് മാസം വരെ നെയ്മറിന് പുറത്തിരിക്കേണ്ടതായി വരും. കാലിൽ നിരന്തരമായ പരുക്കുകളെ തുടർന്ന് ശസ്ത്രക്രിയ നിർബന്ധമാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു

ദോഹയിലെ ആസ്‌പെറ്റാർ ആശുപത്രിയിലാകും നെയ്മറിന്റെ ശസ്ത്രക്രിയ നടത്തുകയെന്ന് പി എസ് ജി മാനേജ്‌മെന്റ് അറിയിച്ചു. ശക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നാണ് നെയ്മർ വാർത്തകളോട് പ്രതികരിച്ചത്

ഫെബ്രുവരി 19ന് ലില്ലെക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. എതിർതാരവുമായി കൂട്ടിയിടിച്ച് നെയ്മർ മൈതാനത്ത് വീഴുകയും പിന്നാലെ കളം വിടുകയുമായിരുന്നു. കാലിൽ പൊട്ടലില്ലെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു

കഴിഞ്ഞ നാല് വർഷത്തിനിടെ നാല് തവണയാണ് നെയ്മറിന് കണങ്കാലിൽ പരുക്കേറ്റത്. ഇതേ തുടർന്് മിക്ക സീസണുകളും താരത്തിന് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
 

Share this story