ലയണൽ മെസിയും സൗദിയിലേക്കെന്ന് റിപ്പോർട്ട്; വമ്പൻ തുകയ്ക്ക് അൽ ഹിലാലുമായി കരാർ

messi

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബ്ബിലേക്കാണ് മെസി പോകുന്നതെന്നാണ് വാർത്ത. വമ്പൻ തുകയ്ക്ക് മെസിയെ സൗദി ക്ലബ് സ്വന്തമാക്കിയതായി എ എഫ് പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 3270 കോടി രൂപയാണ് മെസിക്ക് ക്ലബ് നൽകിയ വാഗ്ദാനമെന്നാണ് റിപ്പോർട്ട്. നിലവിൽ പി എസ് ജി താരമായ മെസി ക്ലബ്ബുമായി അസ്വാരസ്യത്തിലാണ്

അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയതിന് പി എസ് ജി മെസിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെയാണ് മെസിയും സൗദിയിലേക്ക് എത്തുന്നത്. ഈ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബായ അൽ നസ്‌റിലെത്തിയത്.
 

Share this story