റിയാദിൽ നടന്ന സൂപ്പർ ക്ലാസിക്കോയിൽ സൂപ്പറായി അർജന്റീന; മെസിയുടെ ഗോളിൽ ബ്രസീലിനെ തകർത്തു

റിയാദിൽ നടന്ന സൂപ്പർ ക്ലാസിക്കോയിൽ സൂപ്പറായി അർജന്റീന; മെസിയുടെ ഗോളിൽ ബ്രസീലിനെ തകർത്തു

സൗദി അറേബ്യയിലെ റിയാദിൽ നടന്ന സൂപ്പർ ക്ലാസിക്കോയിൽ ബ്രസീലിനെ തകർത്ത് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം.

വിലക്കിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നായകൻ മെസ്സിയുടെ ഗോളിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. 13ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോളുകൾ

മെസി എടുത്ത പെനാൽറ്റി കിക്ക് ബ്രസിൽ ഗോളി തടഞ്ഞെങ്കിലും റീ ബൗണ്ടിലൂടെ മെസി ഗോൾ സ്വന്തമാക്കുകയായിരുന്നു. അതേസമയം ബ്രസീലിന് ലഭിച്ച പെനാൽറ്റി ജീസസ് പാഴാക്കി. കഴിഞ്ഞ കോപ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് പുറത്തായതിന്റെ പ്രതികാരം വീട്ടൽ കൂടിയായിരുന്നു അർജന്റീനക്ക് ഇന്നലത്തെ മത്സരം

ബോൾ പൊസെസഷനിലും പാസുകൾ നൽകുന്നതിലും മികച്ചു നിന്നത് ബ്രസീലായിരുന്നു. 66 ശതമാനം ബോൾ പൊസഷൻ ബ്രസീൽ സൂക്ഷിച്ചപ്പോൾ അർജന്റീനയുടേത് 34 ശതമാനം മാത്രമാണ്. 565 പാസുകളാണ് ബ്രസീൽ താരങ്ങൾ കൈമാറിയത്. അർജന്റീന താരങ്ങൾ കൈമാറിയത് 289 പാസുകൾ മാത്രമാണ്

 

Share this story