ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

rohit

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത് എത്തി രോഹിത് ശർമ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പിന്നിലാക്കിയാണ് രോഹിത് ശർമ ഒന്നാമനായത്. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പ്രായം കൂടിയ ഇന്ത്യൻ താരമാണ് 38കാരനായ രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് രോഹിതിന് റാങ്കിംഗിൽ കുതിപ്പ് നേടിക്കൊടുത്തത്. നാലാം സ്ഥാനത്ത് നിന്നാണ് രോഹിത് ഒന്നാം റാങ്കിലേക്ക് എത്തിയത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 73 റൺസും സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 121 റൺസും രോഹിത് നേടിയിരുന്നു

ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമാണ് രോഹിത്. നേരത്തെ സച്ചിൻ തെൻഡുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് രോഹിതിനെ കൂടാതെ ഐസിസി റാങ്കിംഗിൽ ഒന്നാമത് എത്തിയിട്ടുള്ളത്. പുതിയ റാങ്കിംഗ് പ്രകാരം ഗിൽ മൂന്നാം സ്ഥാനത്താണ്. വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തുണ്ട്.
 

Tags

Share this story