ഇരട്ട ഗോളുമായി കളം നിറഞ്ഞ് റൊണാൾഡോ; ലക്‌സംബർഗിനെ ഗോൾമഴയിൽ മുക്കി പോർച്ചുഗൽ

cr7

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലക്‌സംബർഗിനെ ഗോൾ മഴയിൽ മുക്കി പോർച്ചുഗൽ. എതിരില്ലാത്ത ആറ് ഗോളിനാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. ജാവോ ഫെലിക്‌സ്, ബെർണാഡോ സിൽവ, ഒട്ടാവിയോ, റാഫേൽ ലിയോ എന്നിവരാണ് മറ്റ് സ്‌കോറർമാർ

കളിയുടെ 9ാം മിനിറ്റിൽ റൊണാൾഡോ തന്നെയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് റൊണാൾഡ് പന്ത് നേരെ വലയിലേക്ക് ചെത്തിയിട്ടു. 15ാം മിനിറ്റിൽ ജാവോ ലീഡ് രണ്ടായി ഉയർത്തി. 18ാം മിനിറ്റിൽ ബെർണാഡോയുടെ ഊഴമായിരുന്നു.

31ാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ 4-0ന് മുന്നിലായിരുന്നു. രണ്ടാംപകുതിയിൽ 77ാം മിനിറ്റിൽ ഒട്ടാവിയോ ലീഡ് അഞ്ചായി ഉയർത്തി. 88ാം മിനിറ്റിൽ റാഫേൽ ഗോൾ പട്ടിക പൂർത്തിയാക്കി.
 

Share this story