റൊണാൾഡോയുടെ അൽ നസർ പെനാൽറ്റിയിൽ വീണു; സൗദി കിങ്‌സ് കപ്പ്‌ കിരീടം അൽ ഹിലാലിന്

Saudi

സൗദി കിങ്‌സ് കപ്പ്‌ കിരീടം അൽ ഹിലാലിന്. ഫൈനലിൽ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചു. 5-4ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ ഹിലാലിന്റെ ജയം

നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അൽ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അൽ ഹിലാൽ നേടിയിരുന്നു.

Share this story