സ്റ്റേഡിയത്തിൽ സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ്; അമ്പതാം പിറന്നാൾ ദിനത്തിൽ ഇതിഹാസത്തെ ആദരിച്ച് ഷാർജ

sharja

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ് അനാവരം ചെയ്തു. ഷാർജയിൽ ഓസ്‌ട്രേലിയക്കെതിരെ സച്ചിൻ സെഞ്ച്വറി നേടിയതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് സച്ചിന്റെ പിറന്നാൾ ദിനത്തിലാണ് സ്റ്റേഡിയത്തിൽ സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ് അനാവരണം ചെയ്തത്

ഏകദിന കരിയറിൽ 34 സ്റ്റേഡിയങ്ങളിലായി 49 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിൻ ഇതിൽ ഏഴെണ്ണം നേടിയത് ഷാർജയിലാണ്. ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾക്ക് വേദിയായതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമായുള്ള സ്‌റ്റേഡിയമാണ് ഷാർജയിലേത്. 244 ഏകദിനങ്ങളാണ് ഇതുവരെ ഷാർജയിൽ നടന്നത്‌
 

Share this story