ടി 20 ലോകകപ്പിനായി സഞ്ജുവും ഹാർദികും അമേരിക്കയിലെത്തി; ഇനി എത്താനുള്ളത് കോഹ്ലി മാത്രം

hardik

ടി20 ലോകകപ്പിനായി മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും അമേരിക്കയിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയടക്കമുള്ള താരങ്ങൾ നേരത്തെ അമേരിക്കയിലെത്തിയിരുന്നു. 

ഇന്നലെ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ഹാർദിക് പാണ്ഡ്യ പരിശീലനത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവധി ആഘോഷത്തിനായി ലണ്ടനിലേക്ക് പോയ ഹാർദിക് ഇവിടെ നിന്നാണ് യുഎസിൽ എത്തിയത്.

ഐപിഎല്ലിന് ശേഷം ദുബൈയിലേക്ക് പോയ സഞ്ജു സാംസൺ ഇവിടെ നിന്നാണ് അമേരിക്കയിൽ എത്തിയത്. സഞ്ജുവും ഇന്നലെ പരിശീലനത്തിന് ഇറങ്ങി. ഇനി വിരാട് കോഹ്ലി മാത്രമാണ് ലോകകപ്പുള്ള ഇന്ത്യൻ സംഘത്തിനൊപ്പം ചേരാനുള്ളത്.
 

Share this story