സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

sanju

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ എത്തിയതായി റിപ്പോർട്ട്. ചെന്നൈയുമായി സഞ്ജു കരാർ ഒപ്പിട്ടതായാണ് വിവരം. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈക്ക് വേണ്ടിയാകും താരം കളിക്കുക. സഞ്ജുവിന് പകരക്കാരനായി രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് മാറും. 

ഏറെക്കാലമായി സഞ്ജു ചെന്നൈയിലേക്കെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട്. 2013 മുതൽ രാജസ്ഥാന്റെ താരമായിരുന്ന സഞ്ജു കഴിഞ്ഞ സീസണുകളിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനം അടുത്തിടെ സഞ്ജു ഫ്രാഞ്ചൈസി അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈയിലേക്ക് വരുമെന്ന വാർത്തകൾ വന്നത്

ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ചെന്നൈ ശക്തമായി തന്നെ സഞ്ജുവിനായി രംഗത്തിറങ്ങുകയായിരുന്നു. താരത്തിനും താത്പര്യം ചെന്നൈയിലേക്ക് എത്താൻ തന്നെയാണ്. സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് വിവരം.
 

Tags

Share this story