ഐസിസി ടി20 റാങ്കിംഗിൽ കരിയർ ബെസ്റ്റ് ലെവലിൽ സഞ്ജു; ആദ്യ പത്തിൽ നാല് ഇന്ത്യക്കാർ

sanju samson

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് ഐസിസി ടി20 ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗിൽ സഞ്ജുവിന് വൻ കുതിപ്പ്. ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്നു സഞ്ജു. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 637 പോയിന്റോടെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 22ാം സ്ഥാനത്താണ് സഞ്ജു എത്തിയത്

ലോകകപ്പിന് തൊട്ടുമുമ്പ് ബാറ്റിംഗ് റാങ്കിംഗിൽ 65ാം സ്ഥാനത്തായിരുന്നു സഞ്ജു. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് അടിച്ചതോടെ 40ാം സ്ഥാനത്തേക്ക് ഉയരാൻ സഞ്ജുവിന് സാധിച്ചിരുന്നു. സെമിയിലെയും ഫൈനലിലെയും പ്രകടനത്തിന് പിന്നാലെയാണ് വീണ്ടും 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22ാം റാങ്കിലെത്തിയത്

അതേസമയം ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്ക് ഉയർന്നു. ലോകകപ്പിൽ തിളങ്ങാനായില്ലെങ്കിലും ഫൈനലിലെ പ്രകടനത്തോടെ അഭിഷേക് ശർമ 875 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്തി. അഭിഷേകും ഇഷാനും തമ്മിൽ നാല് പോയിന്റ് വ്യത്യാസമാണുള്ളത്

ഓൾ റൗണ്ടർ ശിവം ദുബെ ബാറ്റിംഗ് റാങ്കിംഗിൽ 27ാം സ്ഥാനത്തേക്ക് ഉയർന്നു. തിലക് വർമക്ക് ഒരു സ്ഥാനം നഷ്ടമായി ഏഴാം റാങ്കിലേക്ക് വീണു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് രണ്ട് സ്ഥാനം നഷ്ടമായി ഒമ്പതാം സ്ഥാനത്തേക്കും വീണു. അഭിഷേക്, ഇഷാൻ, തിലക് വർമ, സൂര്യകുമാർ യാദവ് എന്നീ നാല് ഇന്ത്യൻ താരങ്ങളാണ് ആദ്യ പത്തിലുള്ളത്.
 

Tags

Share this story