ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

sanju

സംസ്ഥാന സ്‌കൂൾ കായികമേളയിൽ താരങ്ങളായ ദേവപ്രിയ ഷൈബുവിനെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ഉടമസ്ഥതയിലുള്ള സഞ്ജു സാംസൺ ഫൗണ്ടേഷൻ. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് വിജയമാണ് ദേവപ്രിയ സ്വന്തമാക്കിയത്. 

സിഎച്ച്എസ് കാൽവരി മൗണ്ട് സ്‌കൂളിലെ വിദ്യാർഥിനിയാണ്. 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ടിഎം അതുൽ ചാരമംഗലം സർക്കാർ ഡിവിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിയാണ്. ചുരുങ്ങിയ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഇരുവരും നേടിയ വിജയം കായിക കേരളത്തിന് പ്രചോദനമാണെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ അറിയിച്ചു. 

അതുലിനും ദേവപ്രിയക്കും സംസ്ഥാന, ദേശീയതലത്തിൽ ആവശ്യമായ യാത്രാ, താമസ സൗകര്യങ്ങൾ ഫൗണ്ടേഷൻ നൽകും. പ്രൊഫഷണലായ അത്‌ലറ്റിക് കോച്ചിന്റെ സേവനവും ഇരുവർക്കും നൽകും. സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാംസൺ
 

Tags

Share this story