രാജസ്ഥാന് വേണ്ടി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ; ഒപ്പം ജോസേട്ടനും

sanju

ഐപിഎൽ 2024 സീസൺ ജയത്തോടെ രാജസ്ഥാൻ റോയൽസ് ആരംഭിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ 20 റൺസിന് തകർത്താണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണാണ് രാജസ്ഥാന്റെ വിജയശിൽപ്പി. മത്സരത്തിലെ താരവും സഞ്ജു ആയിരുന്നു. 

ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 52 പന്തുകളിൽ 82 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു. രാജസ്ഥാന് വേണ്ടി ഏറ്റവുമധികം അർധ സെഞ്ച്വറികൾ നേടിയ താരങ്ങളിൽ ഒരാളാകാനും ഇതോടെ സഞ്ജുവിന് സാധിച്ചു. 23 അർധ സെഞ്ച്വറികളാണ് സഞ്ജുവിനുള്ളത്. ജോസ് ബട്‌ലർ, അജിങ്ക്യ രഹാനെ എന്നിവരും രാജസ്ഥാന് വേണ്ടി 23 അർധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 

രഹാനെ നിലവിൽ ചെന്നൈയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. റെക്കോർഡ് സ്വന്തം പേരിലാക്കാനുള്ള പോരാട്ടം ഇനി സഞ്ജുവും ബട്‌ലറും തമ്മിലാകും. 16 അർധ സെഞ്ച്വറികൾ നേടിയ ഷെയ്ൻ വാട്‌സൺ രണ്ടാം സ്ഥാനത്തുണ്ട്. 2020 മുതൽ എല്ലാ സീസണിന്റെയും ആദ്യ മത്സരത്തിൽ സഞ്ജു അർധ സെഞ്ച്വറിയോ സെഞ്ച്വറിയോ നേടിയിട്ടുണ്ട്.
 

Share this story