നാല് വിക്കറ്റുമായി സിറാജ്, ബുമ്രയ്ക്ക് 3; വെസ്റ്റ് ഇൻഡീസ് ഒന്നാമിന്നിംഗ്‌സിൽ 162ന് പുറത്ത്

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് 44.1 ഓവറിലാണ് 162 റൺസിന് പുറത്തായത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീഴ്്ത്തിയ ജസ്പ്രീത് ബുമ്രയും ചേർന്നാണ് വിൻഡീസിനെ തകർത്തത്
സ്‌കോർ ബോർഡിൽ 12 റൺസുള്ളപ്പോൾ ഓപണർ ടാഗനരെയ്ൻ ചന്ദർപോളിനെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ ബുമ്രയും ഇതിന് ശേഷം ഇരട്ട പ്രഹരവുമായി സിറാജ് വീണ്ടും എത്തിയതോടെ വിൻഡീസ് ഒരുഘട്ടത്തിൽ 4ന് 42 റൺസ് എന്ന നിലയിലേക്ക് വീണിരുന്നു
48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്‌സാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഷായി ഹോപ് 26 റൺസും റോസ്റ്റൻ ചേസ് 24 റൺസുമെടുത്തു. കാരി പീർ 11 റൺസിനും ബ്രാൻഡൻ കിംഗ് 13 റൺസിനും വീണു. സിറാജിനും ബുമ്രക്കും പുറമെ കുൽദീപ് യാദവ് രണ്ടും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റുമെടുത്തു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് എന്ന നിലയിലാണ്.