ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കിനെ തുടർന്ന് ഏറെക്കാലം പുറത്തായിരുന്ന റിഷഭ് പന്ത് ടീമിൽ മടങ്ങിയെത്തി. അക്‌സർ പട്ടേലും അവസാന ഇലവനിലുണ്ട്.
ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസർമാർ. നാല് സ്പിന്നർമാരുമായാണ് കൊൽക്കത്ത ഈഡൻ ഗാർഡനിൽ ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ സ്പിന്നിനെ നിയന്ത്രിക്കും
യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപണർമാരാകുമ്പോൾ ശുഭ്മാൻ ഗിൽ മൂന്നാമനായും റിഷഭ് പന്ത് നാലാമനായും ക്രീസിലെത്തും. ധ്രൂവ് ജുറേലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മത്സരം മൂന്നോവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്.
