ഏകദിന ക്രിക്കറ്റിൽ നാണക്കേടിന്റെ റെക്കോർഡുമായി സൂര്യകുമാർ യാദവ്

surya

ഏകദിന ക്രിക്കറ്റിൽ നാണക്കേടിന്റെ റെക്കോർഡുമായി സൂര്യകുമാർ യാദവ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്ക് ആയതോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡുകളിലൊന്ന് സൂര്യകുമാർ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഒരു ബാറ്റർ ഗോൾഡൻ ഡക്ക് ആകുന്നത്.

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾഡൻ ഡക്ക് ആകുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് സൂര്യകുമാർ യാദവ്. ആദ്യ താരം സാക്ഷാൽ സച്ചിൻ തെൻഡുൽക്കറാണ്. 1994ലാണ് സച്ചിൻ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾഡൻ ഡക്ക് ആയിട്ടുള്ളത്. വാലറ്റക്കാരിൽ അനിൽ കുംബ്ലെയും സഹീർ ഖാനും ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയുമൊക്കെ മൂന്ന് മത്സരങ്ങളിൽ തുടർച്ചായി സംപൂജ്യരായി മടങ്ങിയിട്ടുണ്ട്

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവാണ് ഏകദിന ക്രിക്കറ്റിൽ ഇതുവരെ താളം കണ്ടെത്താനാകാതെ പതറുന്നത്. ഓസീസിനെതിരായ പരമ്പരയിൽ ആദ്യ രണ്ട് കളിയിലും നാലാം നമ്പറിലാണ് താരത്തെ പരീക്ഷിച്ചത്. മുംബൈയിലും ചെന്നൈയിലും മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യ പുറത്തായത്. ചെന്നൈയിൽ ഏഴാം നമ്പറിലാണ് സൂര്യ ഇറങ്ങിയത്. എന്നാൽ ആഷ്ടൺ ആഗറിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.
 

Share this story