ടി20 ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി; ന്യൂസിലാൻഡിനെ 84 റൺസിന് തകർത്ത് അഫ്ഗാൻ

afgan

ടി20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട പ്രതീക്ഷയുമായി എത്തിയ ന്യൂസിലാൻഡിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചു. 84 റൺസിന്റെ വമ്പൻ ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കിവീസ് 15.2 ഓവറിൽ 75 റൺസിന് ഓൾ ഔട്ടായി

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ഗുർബാസും സർദാനും ചേർന്ന് വമ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്തു. ഗുർബാസ് 56 പന്തിൽ അഞ്ച് സിക്‌സും 5 ഫോറും സഹിതം 80 റൺസും സർദാൻ 44 റൺസുമെടുത്തു. അസ്മത്തുള്ള ഒമർസായി 22 റൺസെടുത്തു

മറുപടി ബാറ്റിംഗിൽ കിവീസിന് ഒരു ഘട്ടത്തിൽ പോലും അഫ്ഗാന് വെല്ലുവിളി ഉയർത്താനായില്ല. 18 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സും 12 റൺസെടുത്ത മാറ്റ് ഹെന്റിയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറ്റാരും രണ്ടക്കം തികച്ചില്ല. അഫ്ഗാന് വേണ്ടി റാഷിദ് ഖാനും ഫസല്ല ഫറൂഖി എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് നബി രണ്ട് വിക്കറ്റെടുത്തു
 

Share this story