ടി20 ലോകകപ്പ്: ശ്രീലങ്ക 77ന് പുറത്ത്; 22 പന്തുകൾ ശേഷിക്കെ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

sa

ടി20 ലോകകപ്പിൽ ശ്രീലങ്കക്ക് നാണം കെട്ട തോൽവി. ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന്റെ പരാജയമാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കേവലം 77 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 16.2 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 

19 റൺസെടുത്ത കുശാൻ മെൻഡിലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ആഞ്ചലോ മാത്യൂസ് 16 റൺസെടുത്തു. കമിന്ദു മെൻഡിസ് 11 റൺസിനും വീണു. മറ്റൊരാൾക്കും രണ്ടക്കം കടക്കാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ആൻ റിച്ച് നോർക്കെയാണ് ലങ്കയെ തകർത്തത്. കേശവ് മഹാരാജ് രണ്ടും കഗീസോ റബാദ രണ്ട് വിക്കറ്റും ബാർട്ട്മാൻ ഒരു വിക്കറ്റുമെടുത്തു

മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാൻ സാധിച്ചെങ്കിലും പിന്നീട് വെല്ലുവിളി ഉയർത്താൻ ശ്രീലങ്കക്ക് സാധിച്ചില്ല. ക്വിന്റർ ഡികോക്ക് 20 റൺസെടുത്തും റീസ ഹെന്റിക്‌സ് നാല് റൺസിനും എയ്ഡൻ മർക്രാം 12 റൺസിനും സ്റ്റബ്‌സ് 13 റൺസിനും വീണു. ക്ലാസൻ 19 റൺസുമായും ഡേവിഡ് മില്ലർ 6 റൺസുമായും പുറത്താകാതെ നിന്നു
 

Share this story