തന്ത്രങ്ങൾ പിഴച്ചു; തോൽവിയിൽ കൂട്ടുത്തരവാദിത്തമെന്ന് രോഹിത് ശർമ

rohit

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പിന്നാലെ ടീം തന്ത്രങ്ങളെ പിഴച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തോൽവിയിൽ കൂട്ടുത്തരവാദിത്തമാണ്. ഒരാളെ മാത്രം പഴിക്കാനാകില്ല. ഞങ്ങൽ നന്നായി ബാറ്റ് ചെയ്തില്ല. കൂട്ടുകെട്ടുകൾ നിർണായകമായിരുന്നുവെങ്കിലും അങ്ങനെയൊന്ന് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും രോഹിത് പറഞ്ഞു

ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച ലക്ഷ്യം വലുതായിരുന്നില്ലെന്നും രോഹിത് പറഞ്ഞു. അതേസമയം പരമ്പരയിലെ മൂന്ന് കളികളിലും ഗോൾഡൻ ഡക്ക് ആയ സൂര്യകുമാർ യാദവിനെ പിന്തുണച്ചാണ് ക്യാപ്റ്റൻ സംസാരിച്ചത്. സൂര്യകുമാർ വലിയ താരമാണെന്നും മികച്ച പ്രകടനങ്ങൾ സൂര്യയുടെ ഭാഗത്ത് നിന്നുണ്ടാകാൻ ഉണ്ടെന്നും രോഹിത് പറഞ്ഞു. നിർഭാഗ്യവശാൽ അവന് കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ല. സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന താരമാണ് സൂര്യയെന്ന് എല്ലാവർക്കുമറിയാമെന്നും രോഹിത് പറഞ്ഞു

ചെന്നൈയിൽ നടന്ന അവസാന ഏകദിനത്തിൽ 21 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
 

Share this story