ഡെൽഹിയിൽ ടീം ഇന്ത്യയുടെ പോരാട്ടം, 262ന് പുറത്ത്; ഓസീസിന് ഒരു റൺസിന്റെ ലീഡ്

axar

ഡെൽഹി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒരു റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യ 262 റൺസിന് ഓൾ ഔട്ടായി. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 263 റൺസാണ് എടുത്തത്. ഇതോടെ ഓസീസിന് ഒരു റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി

വിരാട് കോഹ്ലിയുടെയും അക്‌സർ പട്ടേലിന്റെയും രവിചന്ദ്ര അശ്വിന്റെയും പ്രകടനമാണ് ഇന്ത്യയെ ഓസീസ് സ്‌കോറിന് അരികിൽ എത്തിച്ചത്. അക്‌സർ പട്ടേൽ 74 റൺസെടുത്തു. അശ്വിൻ 37 റൺസും കോഹ്ലി 44 റൺസുമെടുത്ത് പുറത്തായി.

രോഹിത് ശർമ 32 റൺസിനും രാഹുൽ 17 റൺസിനും ജഡേജ 26 റൺസിനും വീണു. ഓസ്‌ട്രേലിയക്ക് വേണ്ടി നഥാൻ ലിയോൺ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മാത്യു കുൻഹെമേൻ രണ്ടും ടോഡ് മർഫി രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി
 

Share this story