ഐസിസി ഇന്ത്യയുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങി; പുതിയ സംഘടന വേണമെന്ന് പാക് പ്രതിരോധ മന്ത്രി

kwaja asif

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഐസിസിക്കെതിരെ വിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂർണമായും ഇന്ത്യയുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങിയെന്നും ഐസിസിയെ വിശ്വസിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 

ഐസിസി ഇപ്പോൾ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ ബന്ദിയായി മാറി. ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന ആവശ്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചിരുന്നു. മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും ചെയ്തു. പിന്നാലെയാണ് ബംഗ്ലാദേശിനെ ഒഴിവാക്കി സ്‌കോട്ട്‌ലാൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്.
 

Tags

Share this story