കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

kohli

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ. പ്രൊഫഷണൽ ക്രിക്കറ്റിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് താരം 37ാം പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നേട്ടങ്ങൾക്കൊപ്പം വളർന്നതാണ് കോഹ്ലിയുടെ കരിയറം. അല്ലെങ്കിൽ കോഹ്ലിയുടെ നേട്ടങ്ങൾക്കൊപ്പം കുതിച്ചുയർന്നതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയെന്നും പറയാം. 

ഡൽഹിയിലെ സാധാരണ പഞ്ചാബി കുടുംബത്തിലായിരുന്നു കോഹ്ലിയുടെ ജനനം. പിതാവ് പ്രേം കോഹ്ലി ക്രിമിനൽ അഭിഭാഷകനായിരുന്നു. പ്രേം കോഹ്ലിയാണ് മകനെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ മകൻ ക്രിക്കറ്റിലെ കൊടുമുടികൾ താണ്ടുന്നത് കാണാൻ പിതാവുണ്ടായിരുന്നില്ല. വിരാടിന് 18 വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. 

തീർത്തും പ്രൊഫഷണലാണ് മൈതാനത്ത് കോഹ്ലി. പോരാട്ടവീര്യവും ആക്രമണോത്സുകതയും മൈൻഡ് ഗെയിമും ഒരുപോലെ വഴങ്ങുന്ന കളിക്കാരൻ. ഫിറ്റ്‌നസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സംസ്‌കാരം തന്നെ മാറ്റിയെഴുതി കോഹ്ലി. 2008ൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിലാണ് കോഹ്ലിയുടെ അരങ്ങേറ്റം. 305 ഏകദിനങ്ങളിൽ നിന്നായി 51 സെഞ്ച്വറിയും 75 അർധസെഞ്ച്വറിയും സഹിതം 14,255 റൺസ്. അഞ്ച് വിക്കറ്റുകളും അദ്ദേഹം ഏകദിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. കോഹ്ലി നിലവിൽ രാജ്യാന്തര തലത്തിൽ കളിക്കുന്ന ക്രിക്കറ്റിലെ ഏക ഫോർമാറ്റും ഏകദിനമാണ്

2011 ജൂൺ 20ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ടെസ്റ്റിലെ അരങ്ങേറ്റം. 123 ടെസ്റ്റുകളിൽ നിന്നായി 9230 റൺസ്. 30 സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും. 254 നോട്ടൗട്ടാണ് ഉയർന്ന സ്‌കോർ.
 

Tags

Share this story