ഇതിഹാസ താരം ബൂട്ട് അഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

sunil

അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രി. ജൂൺ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യൻ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്

2005ൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യൻ കുപ്പായത്തിൽ ഛേത്രി അരങ്ങേറുന്നത്. തുടർന്നിങ്ങോട്ടുള്ള 19 വർഷം ഇന്ത്യൻ ഫുട്‌ബോളിന്റെ ഗതി നിശ്ചയിക്കുന്നതിൽ അദ്ദേഹത്തിനുള്ളത് നിർണായക പങ്കായിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ഛേത്രി. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് ഛേത്രി നേടിയത്. 

2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന് അർഹനായി.
 

Share this story