സഞ്ജു പ്ലേയിംഗ് ഇലവനിലുണ്ടാകുമോയെന്ന് ചോദ്യം; ഞങ്ങളവനെ നന്നായി നോക്കുന്നുണ്ടെന്ന് സൂര്യകുമാർ യാദവ്

sanju surya

ഏഷ്യാ കപ്പിൽ നാളെ യുഎഇക്കെതിരായ മത്സരത്തിൽ ആരാകും ഇന്ത്യൻ ഓപണർ എന്നതിൽ വ്യക്തത നൽകാതെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ടൂർണമെന്റിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചോദ്യമുയർന്നത്. സഞ്ജു സാംസൺ ഇന്നിംഗ്‌സ് ഓപൺ ചെയ്യുമോ എന്നായിരുന്നു ചോദ്യം. സാർ പ്ലേയിംഗ് ഇലവൻ ഞാൻ നാളെ താങ്കൾക്ക് മെസേജ് ചെയ്ത് തരാമെന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി

പിന്നാലെ സഞ്ജു ടീമിലുണ്ടാകുമോ എന്ന ചോദ്യവുമുയർന്നു. ഇതിനോട് ഞങ്ങൾ അവനെ നന്നായി നോക്കുന്നുണ്ടെന്നും ഒരു ആശങ്കയും വേണ്ട, നാളെ ശരിയായ തീരുമാനമെടുക്കുമെന്നും സൂര്യകുമാർ മറുപടി നൽകി. എല്ലാ മത്സരത്തിലും ആക്രമണോത്സുകതയോടെ കളിക്കുമെന്നും ആക്രമണോത്സുകത ഇല്ലാതെ ഒരു ടീമിനും ഗ്രൗണ്ടിലിറങ്ങാനാകില്ലെന്നും സൂര്യകുമാർ പറഞ്ഞു

ഏഷ്യാ കപ്പിൽ ഇന്ത്യയാണോ ഫേവറൈറ്റുകൾ എന്ന ചോദ്യത്തിന് ഞാൻ അങ്ങനെ കേട്ടിട്ടില്ല എന്നാണ് നായകൻ മറുപടി നൽകിയത്. ഏഷ്യാ കപ്പിന് മികച്ച തയ്യാറെടുപ്പോടെയാണ് ഇന്ത്യൻ ടീം എത്തിയതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു
 

Tags

Share this story