ഒരു ഗോളിന് പിന്നിട്ടുനിന്നു; പിന്നെ നാലടിച്ച് ഫ്രാൻസിന്റെ മേധാവിത്വം

france

ലോകകപ്പിൽ ചാമ്പ്യൻമാരായ ഫ്രാൻസിന് വിജയത്തുടക്കം. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോൾ ലീഡ് വഴങ്ങിയിട്ടും ശക്തമായി തിരിച്ചടിച്ച ഫ്രാൻസ് വമ്പൻ ജയത്തോടെ തുടങ്ങി. 4-1ന്റെ ആധികാരിക വിജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. ഒളിവർ ജിറൂഡ് ഇരട്ട ഗോളുകളും എംബാപെ, റാബിയോട്ട് എന്നിവർ ഓരോ ഗോളും നേടി

ഒമ്പതാം മിനിറ്റിൽ ഫ്രാൻസിനെ ഞെട്ടിച്ച് കൊണ്ട് ഓസ്‌ട്രേലിയയാണ് സ്‌കോറിംഗ് ആരംഭിച്ചത്. ഗുഡ് വിനാണ് ഗോൽ നേടിയത്. ഇതോടെ അർജന്റീനക്ക് പിന്നാലെ ഫ്രാൻസിനും അടിപതറുമോയെന്ന സംശയം ആരാധകരിലുണ്ടായി. എന്നാൽ വർധിത വീര്യത്തോടെ തിരിച്ചുവരുന്ന ഫ്രഞ്ച് പടയെയാണ് മൈതാനത്ത് പിന്നീട് കണ്ടത്

27ാം മിനിറ്റിൽ റാബിയോട്ടിന്റെ ഹെഡർ ഓസ്‌ട്രേലിയൻ വല കുലുക്കി. തൊട്ടുപിന്നാലെ ജിറൂഡ് ഫ്രാൻസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് 2-1ന് മുന്നിൽ. രണ്ടാം പകുതിയിലും ഫ്രഞ്ച് പട ആക്രമണം തുടർന്നു. 68ാം മിനിറ്റിൽ സൂപ്പർ താരം എംബാപെയുടെ ഗോൾ പിറന്നു. ഡെംബാല നൽകിയ ക്രോസിൽ നിന്ന് എംബാപെയുടെ ഹെഡർ വല കുലുക്കിയതോടെ ഫ്രാൻസ് 3-1ന് മുന്നിൽ. 71ാം മിനിറ്റിൽ ജിറൂഡ് തന്റെ രണ്ടാം ഗോളും നേടിയതോടെ ഓസീസ് പതനം പൂർത്തിയായി
 

Share this story