സെഞ്ച്വറിയുമായി ഉസ്മാൻ ഖവാജ; അഹമ്മദാബാദ് ടെസ്റ്റിൽ ഒന്നാം ദിനം ഓസീസ് ശക്തമായ നിലയിൽ

khawaja

അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെ ഇന്നിംഗ്‌സാണ് ഓസീസിനെ തകർച്ചയിൽ നിന്നും പ്രതിരോധിച്ചത്. 255ന് 4 വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്

ടോസ് നേടിയ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ട്രാവിസ് ഹെഡ് തകർത്തടിച്ചാണ് തുടങ്ങിയത്. മറുവശത്ത് ഖവാജ ആകട്ടെ ശ്രദ്ധിച്ച് കളിച്ചും. സ്‌കോർ 61ൽ നിൽക്കെ 32 റൺസെടുത്ത ഹെഡിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. സ്‌കോർ 72ൽ 3 റൺസെടുത്ത ലാബുഷെയ്‌നും പോയതോടെ ഓസ്‌ട്രേലിയ തകർച്ചയിലേക്കെന്ന് തോന്നിച്ചു

എന്നാൽ സ്മിത്തും ഖവാജയും ചേർന്ന് സ്‌കോർ 151 വരെ എത്തിച്ചു. 38 റൺസെടുത്ത സ്മിത്ത് പുറത്തായതിന് പിന്നാലെ ഹാൻഡ്‌കോംബുമായി ചേർന്ന് സ്‌കോർ 170ലേക്കും പിന്നീട് കാമറൂൺ ഗ്രീനുമായി ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഒന്നാം ദിനം അവസാനിപ്പിക്കാനും ഖവാജക്ക് സാധിച്ചു

104 റൺസുമായി ഖവാജയും 49 റൺസുമായി ഗ്രീനുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി
 

Share this story