രക്ഷകനായി വധേര, മുംബൈക്ക് 139 റൺസ്; നാണക്കേടിന്റെ റെക്കോർഡുമായി ഹിറ്റ്മാൻ

ഐപിഎല്ലിൽ ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് രോഹിതിനെയും ടീമിനെയും ബാറ്റിംഗിന് അയക്കുകയായിരുന്നു. തകർച്ചയോടെയാണ് മുംബൈയുടെ ബാറ്റിംഗ് ആരംഭിച്ചത്. 14 റൺസ് എടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു
ആറ് റൺസുമായി കാമറൂൺ ഗ്രീനും ഏഴ് റൺസുമായി ഇഷാൻ കിഷനും സംപൂജ്യനായി രോഹിത് ശർമയും മടങ്ങിയതോടെ മുംബൈ വൻ തകർച്ചയെ നേരിടുമെന്ന് തോന്നിച്ചു. എന്നാൽ നെഹാൽ വധേരയും സൂര്യകുാർ യാദവും ചേർന്നുള്ള കൂട്ടുകെട്ട് മുംബൈയെ 69 റൺസ് വരെ എത്തിച്ചു. 26 റൺസെടുത്ത സൂര്യകുമാർ പുറത്തായതിന് ശേഷം 20 റൺസെടുത്ത ട്രിസ്റ്റാൻ സ്റ്റബ്‌സുമായി ചേർന്ന് വധേര സ്‌കോർ 123 വരെ ഉയർത്തി
51 പന്തിൽ 64 റൺസാണ് വധേര എടുത്തത്. ടിം ഡേവിഡ് രണ്ട് റൺസിനും അർഷാദ് ഖാൻ ഒരു റൺസിനും പുറത്തായി. അതേസമയം മുംബൈ നായകൻ രോഹിത് ശർമ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. ഐപിഎല്ലിൽ ഏറ്റവുമധികം ഡക്കിന് പുറത്താകുന്ന താരമെന്ന റെക്കോർഡാണ് രോഹിതിന് ലഭിച്ചത്. 16 തവണയാണ് മുംബൈ നായകൻ പൂജ്യത്തിന് പുറത്തായത്.