വിരാട് കോഹ്ലി അവസാന മൂന്ന് ടെസ്റ്റുകളിലുമില്ല; രാഹുലും ജഡേജയും തിരികെയെത്തി

kohli

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റിലേക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി അവസാന മൂന്ന് ടെസ്റ്റുകളിലും ഉണ്ടാകില്ല. പുറംവേദനയെ തുടർന്ന് ശ്രേയസ് അയ്യർക്കും ടീമിൽ നിന്നും സ്ഥാനം തെറിച്ചു. അതേസമയം കെ എൽ രാഹുലും രവീന്ദ്ര ജഡേജയും മടങ്ങിയെത്തി. 

ഫിറ്റ്‌നസ് തെളിയിച്ചാൽ ജഡേജയും രാഹുലും ഇരുവരും അന്തിമ ഇലവനിലേക്ക് വരും. ബംഗാൾ പേസർ ആകാശ് ദീപാണ് ടീമിൽ ഇടം നേടിയ പുതുമുഖ താരം. ആദ്യ ടെസ്റ്റുകളിൽ പരാജയപ്പെട്ടെങ്കിലും കെ എസ് ഭരത് വിക്കറ്റ് കീപ്പറായി തുടരും

ഇന്ത്യൻ ടീം: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, രജത് പാടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, കെഎസ് ഭരത്, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സൽ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്


 

Share this story