അനുമതിയില്ലാതെ സൗദി സന്ദർശിച്ചു; ലയണൽ മെസിയെ പിഎസ്ജി സസ്‌പെൻഡ് ചെയ്തു
Wed, 3 May 2023

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ച ലയണൽ മെസിയെ സസ്‌പെൻഡ് ചെയ്ത് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനാണ് നടപടി. സസ്‌പെൻഷൻ കാലത്ത് ക്ലബ്ബിൽ പരിശീലനത്തിനും അനുമതിയില്ല
സൗദിയുടെ ടൂറിസം അംബാസഡറാണ് മെസി. രണ്ടാഴ്ചക്കാലത്ത് ക്ലബ്ബിൽ നിന്ന് പ്രതിഫലവും മെസിക്ക് ലഭിക്കില്ല. അനുമതിയില്ലാതെ സൗദി അംബാഡസറായതിന് പിഴയും മെസി നൽകണം. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെൻഷൻ നടപടി.