എന്തായിരുന്നു L സെലിബ്രേഷൻ; ഒടുവിൽ വെളിപ്പെടുത്തി അഭിഷേക് ശർമ

abhishek

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓപണർ കാണിച്ച L സെലിബ്രേഷൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അർധസെഞ്ച്വറി തികച്ചതിന് പിന്നാലെ ഗ്ലൗസ് അഴിച്ചുവെച്ച് കൈ വിരലുകൾ കൊണ്ട് ഇംഗ്ലീഷ് അക്ഷരം എൽ എന്ന് കാണിക്കുകയായിരുന്നു താരം

ഈ സെലിബ്രേഷന് പിന്നിലെ രഹസ്യം എന്താണെന്ന് എക്‌സ് പ്ലാറ്റ്‌ഫോം വഴി താരം തന്നെ വെളിപ്പെടുത്തി. അത് സ്‌നേഹത്തെയാണ് അർഥമാക്കിയത്. ഗ്ലവ് ലവ് ആണത്. നമ്മളെ പിന്തുണക്കാൻ വന്ന ആരാധകരോടും ടീം ഇന്ത്യയോടുമുള്ള സ്‌നേഹം. എന്ന് വെച്ചാൽ എല്ലാം ഇന്ത്യക്ക് വേണ്ടിയാണെന്നും അഭിഷേക് ശർമ പറഞ്ഞു

24 പന്തുകളിലാണ് താരം 50 റൺസ് എടുത്തത്. മത്സരത്തിൽ 39 പന്തിൽ അഞ്ച് സിക്‌സും ആറ് ഫോറും സിഹതം 74 റൺസ് അഭിഷേക് സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിനാണ് മത്സരം ഇന്ത്യ ജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ ഏഴ് പന്തുകൾ ശേഷിക്കെ മറികടക്കുകയായിരുന്നു.
 

Tags

Share this story