യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

jaiswal

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ശക്തമായ നിലയിൽ. ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എന്ന നിലയിലാണ്. ഓപണർ യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തേകുന്നത്. രജത് പാടിദാറാണ് ജയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതും ശുഭ്മാൻ ഗില്ലും ഒരിക്കൽ കൂടി പരാജയപ്പെടുന്നത് കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിച്ചത്. രോഹിത് 14 റൺസിനും ശുഭ്മാൻ ഗിൽ 34 റൺസിനും പുറത്തായി. അതേസമയം മറുവശത്ത് ജയ്‌സ്വാൾ ക്രീസിൽ ഉറച്ച് നിൽക്കുന്നതിനൊപ്പം സ്‌കോർ ഉയർത്തുകയും ചെയ്യുന്നുണ്ടായിരുന്നു

ശ്രേയസ് അയ്യർ 27 റൺസിന് പുറത്തായി. നിലവിൽ 200 പന്തിൽ 4 സിക്‌സും 15 ഫോറും സഹിതം 139 റൺസുമായി ജയ്‌സ്വാളും 29 റൺസുമായി പാടിദാറും ക്രീസിൽ തുടരുന്നുണ്ട്.
 

Share this story