കിടില്ലൻ ഇന്നിംഗ്സ് എന്ന് സേവാഗും ഭോഗ്ലയും; അസ്ഹറുദ്ദീന് സർപ്രൈസ് സമ്മാനവുമായി കെസിഎയും
മുംബൈക്കെതിരായ മത്സരത്തിൽ കേരളാ താരം മുഹമ്മദ് അസ്ഹറുദ്ദീൻ നടത്തിയ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ച. അസ്ഹറുദ്ദീന്റെ ഇന്നിംഗ്സിനെ പുകഴ്ത്തി വീരേന്ദർ സേവാഗും പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്ലയും ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.
കിടില്ലൻ ഇന്നിംഗ്സ് എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. മുംബൈയെ പോലൊരു ടീമിനെതിരെ ഇത്തരത്തിൽ ഇന്നിംഗ്സ് കടുപ്പമേറിയതാണ്. എന്നാൽ അദ്ദേഹം തന്റെ ജോലി നിസാരമായി പൂർത്തിയാക്കിയെന്നും സേവാഗ് പറഞ്ഞു
Wah Azharudeen , behtareen !
To score like that against Mumbai was some effort. 137* of 54 and finishing the job on hand. Enjoyed this innings.#SyedMushtaqAliT20 pic.twitter.com/VrQk5v8PPB
— Virender Sehwag (@virendersehwag) January 13, 2021
വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന പേരിൽ അസാധാരണമായ കളിക്കാരനെ കണ്ടു. ഇപ്പോൾ അതേ പേരിൽ മറ്റൊരാളെ കാണുന്നു. മനോഹരമായ ഷോട്ടുകൾ പായിക്കാൻ സാധിക്കുന്നു എന്നായിരുന്നു ഭോഗ്ലയുടെ ട്വീറ്റ്.
I had seen an extraordinary player called Mohd Azharuddin many years ago. Now I am seeing another by the same name. Wow, he can play some shots!
— Harsha Bhogle (@bhogleharsha) January 13, 2021
ഇതിനിടെ അസ്ഹറുദ്ദീന് അപ്രതീക്ഷിത സമ്മാനം കെസിഎ പ്രഖ്യാപിച്ചു. 1.37 ലക്ഷം രൂപയാണ് കെസിഎ സമ്മാനമായി നൽകുകയെന്ന് സെക്രട്ടറി ശ്രീജിത്ത് വി നായർ അറിയിച്ചു. മുംബൈക്കെതിരെ 57 പന്തിൽ 137 റൺസാണ് അസ്ഹറുദ്ദീൻ എടുത്തത്. 37 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്.